Wednesday, January 18, 2006

എനിക്കറിയില്ല....

എനിക്കറിയില്ല....
എനിക്കറിയില്ല....എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ദുഃഖം നല്‍കാന്‍ മാത്രമേ എനിക്കു കഴിഞ്ഞിട്ടുള്ളൂ... സ്‌നേഹിക്കയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നത്‌ ഒരു ഭാഗ്യമാണ്‌. ജീവിതത്തില്‍ പിന്നീട്‌ അവശേഷിക്കുന്നത്‌ അത്‌ മാത്രമാണ്‌. അപ്പോള്‍ പിന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ദുഃഖം മാത്രം നല്‍കാന്‍ കഴിയുന്നുള്ളൂ എങ്കില്‍... അത്‌ എങ്ങനെ നിര്‍വചിക്കണം എന്നെനിക്കറിയില്ല. പലപ്പോഴും ഞാന്‍ എകാന്തത ഇഷ്ടപ്പെടുന്നു.. എകാന്തതക്ക്‌ മാര്‍ദ്ദവമുള്ള കരങ്ങളുണ്ട്‌..... നശ്വരതയുടെ ഗാഥ ഉരുവിടുന്ന മഞ്ഞിന്‍ തുള്ളിയുടെ നൈര്‍മല്യമുണ്ട്‌.. അന്തിനിലാവിന്റെ നനവുറഞ്ഞ മനോഹാരിതയുണ്ട്‌.... ഏകാന്തതയില്‍ എന്നെ സ്‌നേഹിക്കൂന്നവര്‍ ഞാന്‍ സ്‌നേഹിക്കുന്നവര്‍ ഒരോരുത്തരായി എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു.... പിന്നെ ഞാന്‍ അവരുമായി സംവദിക്കുന്നു .... ദീര്‍ഘനേരം...... ഞങ്ങളുടെ ചിന്തകള്‍ ഈരേഴുലോകവും കടന്നു കാലഭേദമന്യേ സഞ്ചരിക്കുന്നു... ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങള്‍ക്കു മുന്‍പില്‍ പ്രതിബന്ധം തീര്‍ക്കാറില്ല.......... ഓരോ ബന്ധങ്ങളും ഒരു വേഴാമ്പലിന്റെ വേപതുവോടെ ഞാന്‍ മനസ്സിലേറ്റുന്നവയാണ്‌..... എന്റെ ഹൃദയം കീറിമുറിക്കപ്പെടുമ്പോഴും അതില്‍ നിന്നു വീഴുന്ന ഒരോ തുള്ളി രക്തവും എന്റെ ഉള്‍പൂവിന്റെ സ്‌നിഗ്ദഭാവം മന്ത്രിക്കുന്നുണ്ടായിരിക്കും... അഗ്നിക്കുചുറ്റും വട്ടമിട്ടു പറക്കുന്ന ഈയാം പാറ്റകള്‍.... എത്ര വിഡ്ഡികള്‍ അല്ലേ?.. ചിറകുകള്‍ ഒരോന്നായി എരിഞ്ഞുതീരുമ്പോഴും അഗ്നിയെ കൂടുതല്‍ കൂടുതല്‍ ആലിംഗനം ചെയ്യുന്ന ഈയാം പാറ്റകള്‍...... പ്രകൃതിയുടെ അനിവാര്യമായ പരിണാമ പ്രക്രിയയില്‍ സ്വയം ഹോമിക്കപ്പെടുന്നു... പ്രതീക്ഷകളില്ലാത്ത ഒരു ആത്മാഹുതി.....തിരിച്ചു കിട്ടുമെന്ന പ്രതീക്ഷകളില്ലാതെ... സര്‍വലൌകിക സ്‌നേഹത്തിന്റെ പതാകാവാഹകരകാം നമുക്ക്‌.... അതിലൂടെ ആത്മനിര്‍`വൃതിയുടെ അത്യുന്നതങ്ങള്‍ പുല്‍കാം....

6 Comments:

At 4:03 AM, Blogger Unknown said...

സ്വാഗതം പ്രിയ തെന്നലേ..
കൂടുതല്‍ പ്രതീക്ഷിക്കുന്നു..

 
At 8:42 PM, Blogger Unknown said...

സ്വാഗതം പ്രിയ തെന്നലേ..
കൂടുതല്‍ പ്രതീക്ഷിക്കുന്നു..

 
At 9:05 PM, Blogger Adithyan said...

നന്നായിരിക്കുന്നു...

 
At 11:48 PM, Blogger സു | Su said...

:)

 
At 2:11 AM, Blogger ചില നേരത്ത്.. said...

ഏകാന്തതയ്ക്ക് മൌനത്തിന്റെ കൂര്‍ത്ത നഖങ്ങളും വിസ്മൃതിയില്‍ ലയിച്ചു ചേരാത്ത ഓര്‍മ്മകളുമില്ലേ?.
ഈ ഇളംതെന്നല്‍ സുഖകരമായിരിക്കുന്നു ആരിഫ്.
തുടര്‍ന്നെഴുതൂ.
-ഇബ്രു-

 
At 8:21 PM, Blogger Unknown said...

ഏകാന്തതയോളം നല്ല കാന്തയില്ലുലകത്തില്‍!

എന്നു കുഞ്ഞുണ്ണി മാഷ്.

നന്നായിട്ടുണ്ട് ഇളം‌തെന്നല്‍..

 

Post a Comment

<< Home