Friday, January 20, 2006

തുഷാരം

തുഷാരത്തെ കുറിച്ച്‌ ഒരു വാക്ക്‌....

സഹൃദയരായ ഒരു പറ്റം മനസ്സുകളുടെ കൂട്ടായ്മ. അതിലൂടെയാണ്‌ "തുഷാരം" എന്ന ഈ ചെറിയ ഉദ്യമം സംഭവ്യമാകുന്നത്‌. ഒരു സഹൃദയന്‌ മാത്രമേ നല്ല ഒരു ആസ്വാദകനാകാന്‍ കഴിയൂ. നല്ല ആസ്വാദനത്തിലൂടെ അവന്‍ നേടുന്ന ആനന്ദം അവന്റെ മനസ്സിലെ സര്‍ഗ്ഗവാസനകളെ ഉണര്‍ത്തുന്നു.അങ്ങനെ അങ്കുരിച്ച ചില സര്‍ഗ്ഗവസന്തങ്ങള്‍, ജനുവരിയിലെ ഈ തണുത്ത പുലരിയില്‍ തുഷാരബിന്ദുക്കളായി ഇവിടെ പൊഴിയുന്നു...

നിര്‍ജ്ജീവത തളം കെട്ടിനിന്നിരുന്ന ഒരു കൂട്ടം മലയാളി മനസ്സുകള്‍ ലക്ഷ്യമില്ലാതെ സഞ്ചരിക്കയായിരുന്നു. തരിശുഭൂമിയായി മാറിക്കൊണ്ടിരുന്ന അവരുടെ മനസ്സിലേക്ക്‌ കാണാമറയത്തുനിന്നും ഒരു സാന്ത്വനവുമായി ചില മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു.പിന്നെ, ആ തരിശ്ശിലും അങ്ങിങ്ങ്‌ ഉയര്‍ന്നുനിന്ന ഹരിതവൃക്ഷങ്ങള്‍ ഒന്ന് ഇളകിയാടി...സുശാന്തഗംഭീരമായ ആ അന്തരീക്ഷത്തില്‍ ഒരു ഇളംകാറ്റിന്റെ അകമ്പടിയോടെ മഴമേഘങ്ങള്‍ പെയ്തിറങ്ങി....അവിടം സൌഹൃദത്തിന്റെ പുത്തന്‍ പുല്‍മേടുകള്‍ക്ക്‌ തുടക്കമായി...അകലങ്ങളില്‍ നിന്നും പുഞ്ചിരിയും ഐശ്വര്യവും തേജസ്സും വിനയവും വഹിച്ചുകൊണ്ട്‌ ഒരു പാട്‌ കിളികള്‍ പറന്നു വന്നു....ഒപ്പം കൊക്കുരുമ്മുന്ന ക്രൌഞ്ചമിധുനങ്ങളും...വസന്തം ഡാഫൊഡില്‍സ്‌ പൂക്കള്‍ വിരിയിച്ചുകൊണ്ട്‌ അവിടെ കിളിര്‍ത്ത പുല്‍നാമ്പുകള്‍ ഇതാ നിങ്ങള്‍ക്ക്‌ മുന്‍പില്‍ തുഷാരമായി............

1 Comments:

At 8:09 PM, Anonymous Anonymous said...

Super daa super....
keep goin on with thusharam.

all the best
anees kodiyathur

 

Post a Comment

<< Home